Wednesday, May 12, 2021
Home Gulf Qatar ഖത്തറില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് മുക്തി; 159 പോസിറ്റീവ് കേസുകള്‍

ഖത്തറില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് മുക്തി; 159 പോസിറ്റീവ് കേസുകള്‍

ദോഹ: ഖത്തറില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 47 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 112 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പുതുതായി 179 പേര്‍ വൈറസില്‍ നിന്നു മുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 140,866 ആയി. 1952 പേരാണ് നിലവില്‍ രോഗികളായി ഉള്ളത്. 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്ചതിട്ടില്ല. ആകെ മരണം 244.

9,465 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയത്. ആകെ പരിശോധന 1,223,497 ആയി. 24 പേരെക്കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 221 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്.
47 travellers test Covid-19 positive in Qatar on Dec 27

Most Popular