Tuesday, April 13, 2021
Home Gulf Qatar ഇന്ന് 471 പേര്‍ക്ക് കൂടി കോവിഡ്; ഖത്തറില്‍ ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 10,000 കവിഞ്ഞു;

ഇന്ന് 471 പേര്‍ക്ക് കൂടി കോവിഡ്; ഖത്തറില്‍ ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 10,000 കവിഞ്ഞു;

ദോഹ: ഖത്തറില്‍ ഇന്ന് 471 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 332 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 154,752 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 427 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 44 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. അതേസമയം, രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ചികില്‍സയില്‍ കഴിഞ്ഞിരുന്ന 87കാരനാണ് മരിച്ചത്. ആകെ മരണം 260. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ രോഗബാധിതരായി ഉള്ളവരുടെ എണ്ണം 10,059 ആയി ഉയര്‍ന്നു.
471 new COVID-19 cases push Qatar’s active caseload past 10,000
ALSO WATCH

Most Popular