Sunday, May 16, 2021
Home Gulf Oman 50-മത് ദേശീയ ദിനം: ഒമാന്‍ ജനതക്കും സുല്‍ത്താനും ആശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍

50-മത് ദേശീയ ദിനം: ഒമാന്‍ ജനതക്കും സുല്‍ത്താനും ആശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍

ദോഹ: കഴിഞ്ഞ ദിവസം 50-മത് ദേശീയ ദിനം ആഘോഷിച്ച ഒമാന്‍ ജനതക്കും സുല്‍ത്താന്‍ താരീഖ് ബിന്‍ ഹൈത്തമിനും ആശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഒമാനിലെ സുസ്ഥിര ഭരണം തുടരാനും ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സാഹോദര്യ ബന്ധം സന്തുഷ്ടിയോടെ എന്നെന്നും നില നില്‍ക്കാനും താന്‍ പ്രാര്‍ഥിക്കുന്നതായും അമീര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളില്‍ ഖത്തര്‍ പൗരന്മാരും ഒമാന്‍ ജനതക്ക് ആശംസകള്‍ നേര്‍ന്നു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൂര്‍ണമായും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഒമാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ ദിനം ആഘോഷിച്ചത്.

Most Popular