ദോഹ: ഖത്തറില്‍ ഇന്ന് 455 പേര്‍ക്ക്കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം 24 മണിക്കൂറിനിടെ 510 പേര് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 417 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 38 പേര് വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.
പുതിയ കണക്കുകള്‍ പ്രകാരം ആകെ രോഗമുക്തരായവരുടെ എണ്ണം 1,51,225 ആയി. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9,862 ആയി കുറഞ്ഞു. ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 257. ഇന്ന് 95 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 665 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ 88 പേര് ഐസിയുവിലാണ്.