News Flash
X
ഖത്തറില്‍ 518 പേര്‍ക്കു കൂടി കൊറോണ; 59 പേര്‍ക്ക് രോഗം സുഖപ്പെട്ടു

ഖത്തറില്‍ 518 പേര്‍ക്കു കൂടി കൊറോണ; 59 പേര്‍ക്ക് രോഗം സുഖപ്പെട്ടു

personGulf Malayaly access_timeTuesday April 21, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് 518 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 6533 ആയി ഉയര്‍ന്നു.

ദോഹ: ഖത്തറില്‍ ഇന്ന് 518 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 6533 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54 പേര്‍ക്കു കൂടി രോഗം സുഖപ്പെട്ടു.

66725 പേര്‍ക്കാണ് ഖത്തറില്‍ ഇതിനകം കൊറോണ പരിശോധന നടത്തിയത്. 5910 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. 614 പേര്‍ക്ക് രോഗം ഭേദമായി.

SHARE :
folder_openTags
content_copyCategory