Tuesday, April 13, 2021
Home Gulf Qatar ഖത്തറില്‍ 52 വയസ്സുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു; പുതിയ 460 രോഗികള്‍ കൂടി

ഖത്തറില്‍ 52 വയസ്സുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു; പുതിയ 460 രോഗികള്‍ കൂടി

ദോഹ: ഖത്തറില്‍ ഇന്ന് 460 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 293 പേര്‍ മാത്രമാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 155,700. ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 417 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 43 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.

അതേസമയം, രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ചികില്‍സയില്‍ കഴിഞ്ഞിരുന്ന 52 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 262 ആയി. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ രോഗബാധിതരായി ഉള്ളവരുടെ എണ്ണം 10,513 ആയി ഉയര്‍ന്നു. 166,475 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
52-year-old succumbs to Covid-19 as Qatar MoPH reports 460 new cases on March 6
ALSO WATCH

Most Popular