Sunday, June 20, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് മാസ്‌ക് ധരിക്കാത്ത 55 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ ഇന്ന് മാസ്‌ക് ധരിക്കാത്ത 55 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 55 പേര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തു. മാസ്‌ക് ധരിക്കാത്തതിന് ദിനം പ്രതി പൊലീസ് കേസെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.

നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ചില വിഭാഗം ജനങ്ങള്‍ രാജ്യത്തെ കൊവിഡ് നിയമങ്ങള്‍ പാലിക്കാത്തവരെ നിയമ ലംഘനത്തിന് ചാര്‍ജ് ചെയ്ത് ശിക്ഷ നടപടികള്‍ക്ക് വിധേയമാക്കും. ഖത്തറിലെ എല്ലാ ഭാഗങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിരീക്ഷണങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. രാജ്യത്തെ പകര്‍ച്ചവ്യാധി നിവാരണ നിയമം നമ്പര്‍ 17 1990 അടിസ്ഥാനമാക്കിയാണ് നിയമ ലംഘകരെ ശിക്ഷിക്കുന്നത്.

Most Popular