Thursday, June 17, 2021
Home Gulf Qatar ഖത്തറില്‍ വീണ്ടും കോവിഡ് മരണം; രോഗികളുടെ എണ്ണം 12,000 കവിഞ്ഞു

ഖത്തറില്‍ വീണ്ടും കോവിഡ് മരണം; രോഗികളുടെ എണ്ണം 12,000 കവിഞ്ഞു

ദോഹ: ഖത്തറില്‍ ഇന്ന് 479 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 345 പേര്‍ രോഗമുക്തരായി. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 12091 ആയി. ഖത്തറില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും കോവിഡ് മരണം. ചികിത്സയിലായിരുന്ന 55കാരന്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 268 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 149 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 989 ആയി. 15 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 128 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.
ALSO WATCH

Most Popular