Wednesday, May 12, 2021
Home Gulf Qatar ഖത്തറിലേക്ക് മടങ്ങിയ 58 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

ഖത്തറിലേക്ക് മടങ്ങിയ 58 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ ഇന്ന് 58 യാത്രക്കാര്‍ക്കടക്കം 215 പേര്‍ക്ക് കോവിഡ്. രോഗമുക്തരേക്കാള്‍ കൂടുതലാണ് ഇന്ന് കോവിഡ് കേസുകള്‍. എന്നാല്‍, സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട. 207 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2767 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ 7575 ടെസ്റ്റുകളാണ് നടത്തിയത്. ഇപ്പോള്‍ മൊത്തം 277 കോവിഡ് രോഗികളാണ് ആശുപത്രിയിലുള്ളത്. അതില്‍ 37 പേര്‍ തീവ്ര പരിചരണണവിഭാഗത്തിലാണ്.

നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് അല്ലാത്ത വിമാനങ്ങള്‍ മുഴുവന്‍ യാത്രക്കാരെ കോവിഡ് ടെസ്റ്റ് നടത്താതെയാണ് കൊണ്ടുവരുന്നത്. ഇത് യാത്രാക്കാര്‍ക്കിടയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുന്നതായാണ് റിപോര്‍ട്ട്.
58 returning travelers test Covid-19 positive in Qatar on Nov 15

Most Popular