Saturday, September 18, 2021
Home Gulf Qatar കോവിഡ് നിയമലംഘനം; ഖത്തറില്‍ 63 പേരെക്കൂടി അറസ്റ്റ് ചെയ്തു

കോവിഡ് നിയമലംഘനം; ഖത്തറില്‍ 63 പേരെക്കൂടി അറസ്റ്റ് ചെയ്തു

ദോഹ: കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇന്ന് 63 പേരെക്കുടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 53 പേരെ മാസ്‌ക്ക് ധരിക്കാത്തതിന്റെ പേരിലും പത്തു പേരെ വാഹനത്തില്‍ അനുവദനീയമായതിലും കൂടുതല്‍ പേര്‍ കയറിയതിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി നാലു പേര്‍ക്കാണ് സഞ്ചരിക്കാനാവുക.

മാസ്‌ക്ക ധരിക്കുക, സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുക, വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക തുടങ്ങിയ മുന്നറിയിപ്പുകള്‍ ആഭ്യന്തര മന്ത്രാലയം നിരന്തരം നല്‍കുന്നുണ്ടെങ്കിലും പലരും അവഗണിക്കുകയാണ്. കടുത്ത ശിക്ഷയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.

ഖത്തറില്‍ ഇതുവരെ മാസ്‌ക്ക ധരിക്കാത്തതിന്റെ പേരില്‍ 1,350 പേര്‍ക്കെതിരേയും വാഹനത്തില്‍ കൂടുതല്‍ പേര്‍ സഞ്ചരിച്ചതിന് 73 പേര്‍ക്കെതിരേയുമാണ് കേസെടുത്തത്.
63 referred to prosecution for violating Covid-19 precautionary measures on Nov 22


 

Most Popular