Tuesday, April 13, 2021
Home Gulf Qatar ഖത്തറില്‍ 64 കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു; 468 പേര്‍ക്ക് കൂടി കോവിഡ്

ഖത്തറില്‍ 64 കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു; 468 പേര്‍ക്ക് കൂടി കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 468 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 298 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,56,299 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 48 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.

അതേസമയം, രാജ്യത്ത് ഇന്ന് കോവിഡ് ബാധിച്ച് 64 വയസ്സുള്ള ഒരാള്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 263. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ രോഗബാധിതരായി ഉള്ളവരുടെ എണ്ണം 10,855 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 88 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 649 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ഇതില്‍ 118 പേര്‍ ഐസിയുവിലാണ്.

Most Popular