Wednesday, April 21, 2021
Home Gulf Qatar ഖത്തറില്‍ ഇന്നും കോവിഡ് മുക്തര്‍ കൂടുതല്‍; ആക്ടീവ് കേസുകള്‍ പിന്നെയും കുറഞ്ഞു

ഖത്തറില്‍ ഇന്നും കോവിഡ് മുക്തര്‍ കൂടുതല്‍; ആക്ടീവ് കേസുകള്‍ പിന്നെയും കുറഞ്ഞു

ദോഹ: ഖത്തറില്‍ ഇന്നും പുതിയ കോവിഡ് കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തി. ഇന്ന് 463 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം 24 മണിക്കൂറിനിടെ 495 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 38 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.

പുതിയ കണക്കുകള്‍ പ്രകാരം ആകെ രോഗമുക്തരായവരുടെ എണ്ണം 1,50,715 ആയി. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9,917 ആയി കുറഞ്ഞു. ഇന്ന് കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ആകെ മരണം 257. ഇന്ന് 91 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 643 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ 85 പേര്‍ ഐസിയുവിലാണ്.

Most Popular