Tuesday, May 18, 2021
Home Gulf Qatar ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 67 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 67 പേര്‍ക്കെതിരെ നടപടി

ദോഹ: മാസ്‌ക് ധരിക്കാത്തതിന് 67 പേരെ ആഭ്യന്തര മന്ത്രാലയം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടി ഖത്തര്‍ പോലീസ് കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍, പരസ്യമായി മാസ്‌ക് ധരിക്കാത്ത നൂറുകണക്കിന് ആളുകള്‍ പോലീസ് പിടിയിട്ടുണ്ടായിരുന്നു.

അതോടൊപ്പം ഡ്രൈവറുള്‍പ്പെടെ നാലുപേര്‍ക്കാണ് വാഹനങ്ങളില്‍ യാത്ര ചെയ്യാനുള്ള അനുമതി. കുടുംബാംഗങ്ങളാണെങ്കില്‍ ഇതില്‍ ഇളവ് ലഭിക്കും. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

താമസസ്ഥലത്ത് നിന്ന് പുറത്തുപോകുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് മെയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കില്‍ സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കുക.

Most Popular