Tuesday, August 3, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്; ഒരു മരണം

ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്; ഒരു മരണം

ദോഹ: ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 186 പേരാണ് രോഗമുക്തി നേടിയത്. 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 62 പേര്‍. 1,641 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്നു ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 67 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 591. രാജ്യത്ത് ഇതുവരെ 2,19,985 പേര്‍ രോഗമുക്തി നേടി. ഇന്ന് 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 98 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 33,682 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 31,77,744 ആയി.

 

Most Popular