News Flash
X
ഖത്തറില്‍ 69 യാത്രക്കാര്‍ക്ക് കോവിഡ്

ഖത്തറില്‍ 69 യാത്രക്കാര്‍ക്ക് കോവിഡ്

personSJ access_timeThursday January 7, 2021
HIGHLIGHTS
ഖത്തറില്‍ 24 മണിക്കൂറിനിടെ 210 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 210 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 141 ആണ്. 69 പേര്‍ യാത്രക്കാരാണ്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2,712 ആയി ഉയര്‍ന്നു. 132 പേര്‍ രോഗമുക്തി നേടി. ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 279 ആയി ഉയര്‍ന്നു. അതില്‍ 31 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. അതേസമയം രാജ്യത്ത് പൂര്‍ണ്ണമായി കോവിഡ് മുക്തരായവരുടെ ആകെ എണ്ണം 1,42,314 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,822 പേര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായി.

കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്.

SHARE :
folder_openTags
content_copyCategory