Tuesday, September 28, 2021
Home Newsfeed ഹോസ്പിറ്റാലിറ്റി ഖത്തര്‍ എക്‌സിബിഷന്‍ നവംബറില്‍

ഹോസ്പിറ്റാലിറ്റി ഖത്തര്‍ എക്‌സിബിഷന്‍ നവംബറില്‍

ദോഹ: ഐഎഫ്പി ഖത്തര്‍ സംഘടിപ്പിക്കുന്ന ആറാമത് ഹോസ്പിറ്റാലിറ്റി ഖത്തര്‍ എക്‌സിബിഷന്‍ നവംബര്‍ 9 മുതല്‍ 11 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. പ്രമുഖ അന്താരാഷ്ട്ര ഹോട്ടലുകള്‍, റസ്‌റ്റൊറന്റുകള്‍, കഫേകള്‍ എന്നിവയുടെ വ്യാപാര മേളയും കോണ്‍ഫറന്‍സുമാണ് ഹോസ്പിറ്റാലിറ്റി ഖത്തര്‍ എക്‌സിബിഷനില്‍ ഉണ്ടാവുക.

2022 ലോക കപ്പിനായി ലോകത്തെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങിനില്‍ക്കുന്ന വേളയിലാണ് അതിഥി സ്വീകരണത്തെയും ടൂറിസത്തെയും പ്രോല്‍സാഹിപ്പിക്കുന്ന മേള ഒരുങ്ങുന്നത്. രാജ്യത്തെ ടൂറിസം ഹോസ്പിറ്റാലിറ്റി മേഖല അതിവേഗം വളരുന്നതായാണ് വിദഗ്ധര്‍ പറയുന്നത്. 46 പുതിയ ഹോട്ടലുകളാണ് നിര്‍മാണത്തിലിരിക്കുന്നത്. 13,000 റൂമുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഹോട്ടലുകളില്‍ 22 എണ്ണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവും. 17 എണ്ണം 2022ല്‍ ഒരുങ്ങും.

പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള ഹോസ്പിറ്റാലിറ്റി വിപണിക്ക് ഖത്തറിലേക്ക് അവസരങ്ങള്‍ തുറക്കുന്നതായിരിക്കും ആറാമത് ഹോസ്പിറ്റാലിറ്റി ഖത്തര്‍ എക്‌സിബിഷനെന്ന് ഐഎഫ്പി ഖത്തര്‍ ജനറല്‍ മാനേജര്‍ ഹൈദര്‍ മശൈമേഷ് പറഞ്ഞു. 2019ലെ മേളയില്‍ 228 കമ്പനികള്‍ പങ്കെടുത്തിരുന്നു. 33 രാജ്യങ്ങളില്‍ നിന്നായി ഏഴ് അന്താരാഷ്ട്ര പവലിയനുകളാണ് ഒരുക്കിയത്. 11,500ലേറെ പേര്‍ സന്ദര്‍ശനം നടത്തി.
6th edition of Hospitality Qatar to be held in November
ALSO WATCH

 

Most Popular