Friday, September 17, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 7 കോവിഡ് മരണം; 964 പുതിയ കേസുകള്‍

ഖത്തറില്‍ ഇന്ന് 7 കോവിഡ് മരണം; 964 പുതിയ കേസുകള്‍

ദോഹ: ഖത്തറില്‍ ഇന്ന് 964 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 552 പേര്‍ രോഗമുക്തി നേടി. 808 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 156 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 19,647 ആയി.

രാജ്യത്ത് ഇന്ന് ഏഴുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 42, 48, 52, 54, 58, 81, 92 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 331. രാജ്യത്ത് ഇതുവരെ 169,086 പേര്‍ രോഗമുക്തി നേടി. 189,064 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 257 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1705 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.
ALSO WATCH

 

Most Popular