Saturday, July 24, 2021
Home Newsfeed ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 150ല്‍ താഴെ; ഭൂരിഭാഗവും യാത്രക്കാര്‍

ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 150ല്‍ താഴെ; ഭൂരിഭാഗവും യാത്രക്കാര്‍

ദോഹ: ഖത്തറില്‍ ഇന്ന് 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 215 പേരാണ് രോഗമുക്തി നേടിയത്. 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 77 പേര്‍. 2,339 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 44, 51 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 576. രാജ്യത്ത് ഇതുവരെ 2,16,698 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,19,613. ഇന്ന് 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 165 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 12,888 ഡോസ് വാക്സിന്‍ നല്‍കി. ആകെ 27,80,916 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
ALSO WATCH

Most Popular