Wednesday, September 22, 2021
Home Newsfeed ആഗസ്ത് 14ന് അകം ഖത്തറിലെ 70 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭിക്കും

ആഗസ്ത് 14ന് അകം ഖത്തറിലെ 70 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭിക്കും

ദോഹ: നിലവിലെ രീതിയില്‍ വാക്‌സിനേഷന്‍ മുന്നോട്ട് പോയാല്‍ 133 ദിവസം(ആഗസ്ത് 14ഓട് കൂടി) കൊണ്ട് ഖത്തറിലെ 70 ശതമാനം പേര്‍ക്കും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് കണക്ക്. ആഗോള തലത്തില്‍ നടക്കുന്ന കോവിഡ് വാക്‌സിനേഷന്‍ കണക്കുകള്‍ പുറത്തുവിടുന്ന covidvax.live എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശനിയാഴ്ച്ച വരെ 8,89,202 പേര്‍ക്ക് ഖത്തറില്‍ കോവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. വാക്‌സിനേഷന്റെ കാര്യത്തില്‍ ഖത്തര്‍ വളരെ സജീവമാണെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. സെക്കന്റില്‍ 0.27 ഡോസ് വാക്‌സിന്‍ എന്നതാണ് കണക്ക്. അതായത് ഒരു ദിവസം 23,609 പേര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നു. ഈ നിരക്കില്‍ മൂന്നോട്ട് പോയാല്‍ ആഗസത് പതിനാലോട് കൂടി 70 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭിക്കുമെന്നാണ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.
ALSO WATCH

Most Popular