Saturday, June 19, 2021
Home Gulf Qatar ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 72 പേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 72 പേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു

ദോഹ: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 72 പേരെ കൂടി അറസ്റ്റ് ചെയ്ത് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇന്ന് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. ഇന്ന് വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് അധികൃതര്‍ കര്‍ശന നടപടികളാണ് രാജ്യത്ത് നടപ്പാക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഇവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. നിയമ ലംഘകര്‍ക്കെതിരെ 1990 ലെ പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച 17-ാം നമ്പര്‍ നിയമ പ്രകാരം നടപടി സ്വീകരിക്കും.

Most Popular