Tuesday, September 21, 2021
Home Newsfeed ഖത്തറില്‍ 73.7 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിനെടുത്തു

ഖത്തറില്‍ 73.7 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിനെടുത്തു

ദോഹ: ഖത്തറില്‍ 12 വയസ്സും അതിനു മുകളിലുമുള്ള ജനങ്ങളില്‍ 73.7 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തതായി ആരോഗ്യ മന്ത്രാലയം. 87.5 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു.

ഖത്തറിലെ ആകെ ജനങ്ങളുടെ 75.9 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തതായും മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഇന്‍ഫോഗ്രാഫിക്‌സില്‍ പറയുന്നു. ജനസംഖ്യയുടെ 63.9 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തിട്ടുണ്ട്. ഇതുവരെ 39,51,518 ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.
ALSO WATCH

Most Popular