Sunday, July 25, 2021
Home Newsfeed ഖത്തറില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ 52 പേര്‍ക്ക് മാത്രം; മരണമില്ല

ഖത്തറില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ 52 പേര്‍ക്ക് മാത്രം; മരണമില്ല

ദോഹ: ഖത്തറില്‍ ഇന്ന് 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 161 പേരാണ് രോഗമുക്തി നേടിയത്. 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 73 പേര്‍. 1,800 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ കോവിഡ് മരണമില്ല. ആകെ മരണം 588. രാജ്യത്ത് ഇതുവരെ 2,19,202 പേര്‍ രോഗമുക്തി നേടി. ഇന്ന് 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 101 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 19,576 ഡോസ് വാക്സിന്‍ നല്‍കി. ആകെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 30,08,822 ആയി.

Most Popular