ഖത്തറില്‍ 1637 പേര്‍ക്കു കൂടി; രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

qatar covid cases

ദോഹ: ഖത്തറില്‍ ഇന്ന് 1,637 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 735 പേര്‍ക്കു കൂടി രോഗം ഭേദമായി.

പുതിയ കണക്കുകള്‍ പ്രകാരം 35606 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5634 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 4487 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,66,182 ആയി. 29,957 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. ഇതില്‍ 163 പേര്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്.

735 people recover as Qatar reports 1637 new Covid-19 cases on May 19