Monday, June 14, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ നൂറില്‍ താഴെ മാത്രം

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ നൂറില്‍ താഴെ മാത്രം

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 150 പേര്‍ക്കെന്ന് ആരോഗ്യ മന്ത്രാലയം. 173 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 137,881 ആയി. രോഗം സ്ഥിരീകരിച്ച 150 പേരില്‍ 84 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 66 പേര്‍ യാത്രക്കാരാണ്.

ഖത്തറില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി ഇന്നു മരിച്ചു. ആകെ മരണം 240 ആയി. നിലവില്‍ 2,232 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. ഇതില്‍ 261 പേര്‍ ആശുപത്രിയിലാണ്. 24 മണിക്കൂറിനിടെ പുതുതായി ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. 27 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്.
78-year-old succumbs to COVID-19 as 66 returning travellers test positive

Most Popular