Saturday, April 17, 2021
Home Newsfeed ഖത്തറില്‍ ഇന്ന് എട്ട് കോവിഡ് മരണം; 940 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ ഇന്ന് എട്ട് കോവിഡ് മരണം; 940 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 940 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 527 പേര്‍ രോഗമുക്തി നേടി. 818 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 122 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 18,401 ആയി.

രാജ്യത്ത് ഇന്ന് എട്ടുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 39, 44, 45, 52, 53, 73, 82, 86 വയസ്സുള്ളവരാണ് മരിച്ചത്. മരിച്ചവരില്‍ അഞ്ചുപേര്‍ മാറാവ്യാധികള്‍ ഉള്ളവരായിരുന്നു. ആകെ മരണം 320. രാജ്യത്ത് ഇതുവരെ 167480 പേര്‍ രോഗമുക്തി നേടി. ഇന്ന് 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1687 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.

 

Most Popular