Tuesday, May 18, 2021
Home Gulf Qatar ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു; 145 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു; 145 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 40 പേര്‍ രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,133 ആയി. ഇന്ന് മാത്രമായി 10,762 കോവിഡ് ടെസ്റ്റുകള്‍ നടന്നു. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 84 വയസുകാരനാണ് മരിച്ചത്. ആകെ മരണം 242 ആയി.

അതേസമയം, ഇന്ന് 123 പേര്‍ കൂടി കോവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 139,042 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,133 പേരാണ്. ഇന്ന് 19 പേരെ കൂടി ആശുപത്രിയില്‍ പ്രവിശിപ്പിച്ചതോടെ 229 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 19 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്. കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Most Popular