Friday, July 23, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്; 191 രോഗമുക്തി

ഖത്തറില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്; 191 രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 191 പേരാണ് രോഗമുക്തി നേടിയത്. 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 42 പേര്‍. 1912 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ കോവിഡ് മരണമില്ല. ആകെ മരണം 583. രാജ്യത്ത് ഇതുവരെ 2,18,435 പേര്‍ രോഗമുക്തി നേടി. ഇന്ന് 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 122 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 12,491 ഡോസ് വാക്സിന്‍ നല്‍കി. ആകെ 28,98814 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.

 

Most Popular