Friday, June 25, 2021
Home Gulf Qatar ഖത്തറില്‍ 88 വയസ്സുകാരന്‍ കോവിഡ് മുക്തനായി; രോഗം സുഖപ്പെടുന്ന രാജ്യത്തെ ഏറ്റവും പ്രായം കൂടിയയാള്‍

ഖത്തറില്‍ 88 വയസ്സുകാരന്‍ കോവിഡ് മുക്തനായി; രോഗം സുഖപ്പെടുന്ന രാജ്യത്തെ ഏറ്റവും പ്രായം കൂടിയയാള്‍

ദോഹ: കോവിഡ് ചികില്‍സയില്‍ പുതിയ നേട്ടം കൈവരിച്ച് ഖത്തര്‍. രോഗം സുഖപ്പെട്ട 88 വയസ്സുള്ള സ്വദേശി ഹസം മെബൈരീക്ക് ജനറല്‍ ആശുപത്രി വിട്ടു. രാജ്യത്ത് രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ഇദ്ദേഹം. മെയ് മധ്യത്തിലാണ് തുടയെല്ലിന് പൊട്ടലോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11 ദിവസം കൊണ്ടാണ് അദ്ദേഹം ആശുപത്രി വിട്ടത്. ഇപ്പോള്‍ റുമൈല ആശുപത്രിയില്‍ ഫിസിയോ തെറാപ്പിയും റീഹാബിലിറ്റേഷനും ഉള്‍പ്പെടെയുള്ള ചികില്‍സയിലാണ്.

88-year-old Qatari man recovers from COVID-19


 

Most Popular