Tuesday, August 3, 2021
Home Newsfeed ഖത്തറില്‍ 60ന് മുകളിലുള്ള 93.5 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തു

ഖത്തറില്‍ 60ന് മുകളിലുള്ള 93.5 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തു

ദോഹ: ഖത്തറില്‍ 60 വയസ്സിന് മുകളിലുള്ള 93.5 ശതമാനം പേരും പൂര്‍ണമായും വാക്‌സിനെടുത്തതായി ആരോഗ്യ മന്ത്രാലയം. 98.6 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു. വാക്‌സിനേഷന് യോഗ്യരായവരില്‍ 78.7 ശതമാനവും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാക്‌സിനേഷന്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിന് ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. ഇന്നലെ രാജ്യത്ത് 108 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 105 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 21,558 ഡോസ് വാക്‌സിനുകളാണ് ഇന്നലെ നല്‍കിയത്. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 35,80,870 ആയി

Most Popular