Saturday, July 24, 2021
Home Newsfeed ഖത്തറില്‍ 146 പേര്‍ക്ക് കോവിഡ്; ഇന്ന് മരണമില്ല

ഖത്തറില്‍ 146 പേര്‍ക്ക് കോവിഡ്; ഇന്ന് മരണമില്ല

ദോഹ: ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 209 പേരാണ് രോഗമുക്തി നേടിയത്. 95 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 51 പേര്‍. 2,102 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ കോവിഡ് മരണമില്ല. ആകെ മരണം 579. രാജ്യത്ത് ഇതുവരെ 2,17,352 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,20,033. ഇന്ന് 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 129 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 20,962 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 28,33,984 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
ALSO WATCH

 

Most Popular