Wednesday, August 4, 2021
Home Gulf Qatar പേള്‍ ഖത്തറില്‍ പിതാവും മകനും മുങ്ങിമരിച്ചു

പേള്‍ ഖത്തറില്‍ പിതാവും മകനും മുങ്ങിമരിച്ചു

ദോഹ: പേള്‍ ഖത്തറിലെ കൃത്രിമ തടാകത്തില്‍ സ്വദേശിയായ ആണ്‍കുട്ടിയും പിതാവും മുങ്ങിമരിച്ചു. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. തടാകത്തിന്റെ കരയില്‍ കളിക്കുകയായിരുന്ന കുട്ടി കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷിക്കാന്‍ ശ്രമിച്ച പിതാവും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സിവില്‍ ഡിഫന്‍സ് വിഭാഗം സംഭവ സ്ഥലത്തെത്തി. രണ്ടുപേരുടെയും മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി പേള്‍ ഖത്തറിന്റെ നടത്തിപ്പുകാരായ യുനൈറ്റഡ് ഡവലപ്‌മെന്‌റ് കമ്പനി ട്വിറ്ററില്‍ അറിയിച്ചു.

A father and son died in a drowning accident at The Pear-Qatar

Most Popular