Tuesday, June 15, 2021
Home Gulf Qatar രജിസ്‌ട്രേഷന്‍ ഫോം കൃത്യമായി പൂരിപ്പിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി ഖത്തര്‍ ഇന്ത്യന്‍ എംബസി

രജിസ്‌ട്രേഷന്‍ ഫോം കൃത്യമായി പൂരിപ്പിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി ഖത്തര്‍ ഇന്ത്യന്‍ എംബസി

ദോഹ: നാട്ടിലേക്കു പോകാനായി രജിസ്റ്റര്‍ ചെയ്ത നിരവധി അപേക്ഷകളില്‍ ഖത്തര്‍ ഐഡി നമ്പറോ വിസാ നമ്പറോ ഇല്ലാത്തതിനാല്‍ ഇവരെ പട്ടികയിലേക്ക് പരിഗണിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി. രജിസ്‌ട്രേഷന്‍ ഫോം കൃത്യമായി പൂരിപ്പിച്ചുവെന്നും ഫോം സ്വീകരിച്ചതിനുള്ള ഇമെയില്‍ ലഭിച്ചുവെന്നും ഉറപ്പ് വരുത്തണമെന്നും എംബസി ട്വിറ്ററില്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയായവര്‍ക്ക് ഇമെയില്‍ ലഭിക്കും. എല്ലാ അപേക്ഷകളും പഠിച്ച ശേഷമാണ് മുന്‍ഗണനാക്രമം തീരുമാനിക്കുന്നത്. ധാരാളം അപേക്ഷകള്‍ ലഭിക്കുന്നതിനാല്‍ അടുത്ത വിമാനത്തില്‍ തന്നെ നിങ്ങളുടെ പേര് വരണമെന്നില്ലെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി അഭ്യര്‍ഥിച്ചു.

ഓരോ സംസ്ഥാനത്തേക്കും വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആ സംസ്ഥാനത്ത് നിന്നു രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും സംസ്ഥാനത്ത് പരിശോധനയ്ക്കും ക്വാരന്റൈനും ഉള്ള സൗകര്യവും പരിഗണിച്ചാണ്. ദോഹയില്‍ നിന്ന് സാധ്യമാവുന്നത്ര വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ശ്രമം നടത്തുമെന്നും എംബസി വ്യക്തമാക്കി.

യാത്ര ചെയ്യാനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടെലഫോണ്‍ വഴിയോ ഇമെയില്‍ അല്ലെങ്കില്‍ എസ്എംഎസ് വഴിയോ ആണ് അറിയിപ്പ് ലഭിക്കുക. അതുകൊണ്ട് തന്നെ ഈ വിശദാംശങ്ങള്‍ കൃത്യമായി പൂരിപ്പിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

ഖത്തറിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

A large number of the earlier registrations for repatriation did not contain QID/visa numbers: says qatar indian embassy


 

Most Popular