Sunday, August 1, 2021
Home Gulf ഖത്തറിലെ ദീർഘകാല പ്രവാസിയായിരുന്ന തലശ്ശേരി സ്വദേശി നാട്ടിൽ മരിച്ചു

ഖത്തറിലെ ദീർഘകാല പ്രവാസിയായിരുന്ന തലശ്ശേരി സ്വദേശി നാട്ടിൽ മരിച്ചു

ദോഹ: ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്ന തലശ്ശേരി സ്വദേശി കരുംഗരുകണ്ടി കുനിയിൽ യൂസഫ് (75)മരിച്ചു. അർബുദരോഗത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു.

ഖബറടക്കം ഇന്നലെ രാത്രി മൂഴിക്കര (കോടിയേരി) ജുമുഅ മസ്ജിദിൽ നടത്തി. ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ബിൾഡ്ടെക് എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

ഭാര്യ: റാബിയ. മക്കൾ: നസറി (കോടിയേരി), സറീന (തലശ്ശേരി), നവീദ് (ഖത്തർ). മരുമക്കൾ: മമ്മു (ഖത്തർ), ഫാറൂഖ് (ദുബൈ), നിഷ (മാഹി).

Most Popular