Saturday, June 12, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ച കാസര്‍കോഡ് സ്വദേശിയുടെ മൃതദേഹം ഖബറടക്കി

ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ച കാസര്‍കോഡ് സ്വദേശിയുടെ മൃതദേഹം ഖബറടക്കി

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ച കാസര്‍കോഡ് സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി. ഇന്ന് ഉച്ചയോടെ മരിച്ച പടന്നക്കാട് റഹീന മന്‍സിലില്‍ എ അബ്ദുല്‍ റസാഖ്(50)ന്റെ മൃതദേഹമാണ് അല്‍പ്പം മുമ്പ് അടക്കം ചെയ്തത്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഏരിയിയല്‍ ഗ്രോസറി നടത്തിവരികയായിരുന്നു അബ്ദുല്‍ റസാഖ്. മൂന്ന് ദിവസം മുമ്പ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.

നാലു മാസം മുമ്പ് ഉമ്മ മരിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ പോയി മടങ്ങിയിരുന്നു. ഭാര്യ: ഫാത്തിമത്ത് സൗജ. മക്കള്‍: റഹീന, ഷഹാന.

A man from Kasaragod who died of covid buried in Qatar


 

Most Popular