Saturday, April 17, 2021
Home Newsfeed ദോഹ തുറമുഖത്തിന് സമീപം കണ്ടെയ്‌നറുകള്‍ കൊണ്ടൊരു തെരുവ്

ദോഹ തുറമുഖത്തിന് സമീപം കണ്ടെയ്‌നറുകള്‍ കൊണ്ടൊരു തെരുവ്

ദോഹ: ദോഹ തുറമുഖത്തിന് സമീപത്ത് ഷിപ്പിംഗ് കൗണ്ടറുകള്‍ കൊണ്ടുള്ള ഒരു തെരുവ് നിര്‍മ്മിക്കുന്നു. ദോഹ തുറമുഖത്തിന് സമീപം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടിന് മുന്നിലാണ് ഈ സ്ട്രീറ്റ്. ഇപ്പോള്‍ കുറച്ച് കടകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുന്നുള്ളു. ബാക്കിയുള്ളവയുടെ പണികള്‍ നടക്കുകയാണ്.

കടല്‍ വസ്തുക്കള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷണശാലകള്‍ എന്നിവയാണ് പ്രധാനമായുള്ളത്. പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപം കുറച്ച് ഫുഡ് ട്രക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്ന ചെറിയ ബോട്ടുകളുള്ള തുറമുഖവും, ദോഹ സ്‌കൈലൈനിന്റെ മനോഹരമായ കാഴ്ചയാണ്.

 

Most Popular