Saturday, July 24, 2021
Home Ediotrs Pick കാറ്റില്‍ കടപുഴകാറായ മരത്തെ രക്ഷിച്ച് ഖത്തരിയും പേരക്കുട്ടിയും; വൈറലായി വീഡിയോ

കാറ്റില്‍ കടപുഴകാറായ മരത്തെ രക്ഷിച്ച് ഖത്തരിയും പേരക്കുട്ടിയും; വൈറലായി വീഡിയോ

ദോഹ: പരിസ്ഥിതിക്ക് അതീവപ്രധാന്യം നല്‍കുന്ന ഖത്തര്‍ ദേശീയ ദിന മുദ്രാവാക്യം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പിതാക്കന്മാരുടെ പുല്‍മേടുകള്‍ കാത്തുസൂക്ഷിക്കുക എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്ന സ്വദേശിയുടെയും പേരക്കുട്ടിയുടെയും പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍.

ഖത്തറില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീശുന്ന ശക്തമായ കാറ്റില്‍ കടപുഴകാറായ മരത്തെ രക്ഷിക്കാനുള്ള സ്വദേശി വൃദ്ധന്റെയും കൊച്ചുമകന്റെയും ശ്രമമാണ് കണ്ടുനിന്ന ആരോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കാറ്റില്‍ ചരിഞ്ഞ മരം രണ്ടുപേരും കൂടി കഷ്ടപ്പെട്ട് നേരെയാക്കി അടുത്തുള്ള തൂണിനോട് ചേര്‍ത്ത് ബന്ധിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

ഒരു ഖത്തരി തെരുവില്‍ ചരിഞ്ഞു വീഴാറായ മരം നേരെയാക്കുന്നു. മാതൃഭൂമിയോടുള്ള സ്‌നേഹമാണിത്-ഈ അടിക്കുറിപ്പോട് കൂടി പോസ്റ്റ് ചെയ്ത വീഡിയോക്ക് കീഴില്‍ ഇവരുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് തുടരുന്ന ശക്തമായ പൊടിക്കാറ്റിന് നാളെ വൈകുന്നേരത്തോടെ ക്രമേണ ശക്തി കുറയുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ALSO WATCH

Most Popular