Friday, July 23, 2021
Home Gulf Qatar അബൂദബി ബിഗ് ടിക്കറ്റിന്റെ 15 മില്യന്‍ ദിര്‍ഹം ഖത്തര്‍ പ്രവാസിക്ക്

അബൂദബി ബിഗ് ടിക്കറ്റിന്റെ 15 മില്യന്‍ ദിര്‍ഹം ഖത്തര്‍ പ്രവാസിക്ക്

ദോഹ: അബൂദബി ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം വീണ്ടും മലയാളിക്ക്. ഖത്തര്‍ പ്രവാസിയായ മലയാളി യുവതിക്കാണ് ഇക്കുറി സമ്മാനം. 15 ദശലക്ഷം ദിര്‍ഹമാണ് ഖത്തറിലെ കാസര്‍കോഡ് ജില്ലക്കാരിയെ തേടിയെത്തിയത്. ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഉടമ ഗദ്ദാഫിയുടെ ഭാര്യ തസ്ലീന പുറായിലാണ് ഈ ഭാഗ്യവതി. ബുധനാഴ്ച വൈകീട്ട് അബൂദബിയില്‍ നടന്ന നറുക്കെടുപ്പിലാണ് തസ്ലീനയെ തേടി ഭാഗ്യമെത്തിയത്. ഇക്കഴിഞ്ഞ ജനുവരി 26 നാണ് തസ്ലീന ബിഗ് ടിക്കറ്റെടുത്തത്.

ആദ്യമായാണ് ബിഗ് ടിക്കറ്റെടുക്കുന്നതെന്നും ഈ നേട്ടം അവിശ്വസനീയമായി തോന്നുന്നുവെന്നും അവര്‍ ഗള്‍ഫ് ന്യൂസ് പത്രത്തോട് പറഞ്ഞു. തൃക്കരിപ്പൂര്‍ സ്വദേശിയായ തസ്ലീന മൂന്നു കുട്ടികളുടെ മാതാവാണ്. ബിസിനസുകാരനായ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം വര്ഷങ്ങളായി ദോഹയിലാണ് താമസം.

ദുബയില്‍ ജോലിയില്ലാതെ കഴിയുന്ന മലയാളിക്കാണ് രണ്ടാം സമ്മാനമായ 3,50,000 ദിര്‍ഹം ലഭിച്ചത്. 54 വയസ്സുള്ള പ്രേം മോഹന്‍ മത്രത്തലിന് ജനുവരി 26ന് ആണ് ജോലി നഷ്ടപ്പെട്ടത്.

Most Popular