Monday, June 14, 2021
Home Gulf Qatar ഖത്തറില്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തൊഴിലാളികള്‍ക്ക് പ്രവേശനം; 770 തൊഴിലാളികളെ ഒഴിപ്പിച്ചു

ഖത്തറില്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തൊഴിലാളികള്‍ക്ക് പ്രവേശനം; 770 തൊഴിലാളികളെ ഒഴിപ്പിച്ചു

ദോഹ: ഖത്തറില്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തൊഴിലാളികള്‍ക്ക് പ്രവേശനം അനുവദിച്ച കമ്പനികള്‍ക്കെതിരെ പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടന്ന പരിശോധനയില്‍ 770 തൊഴിലാളികളെ് ഇതുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം ഒഴിപ്പിച്ചു. ആറു മാസത്തെ തടവും ഒരു ലക്ഷം റിയാല്‍ പിഴയുമാണ് നിയമ ലംഘകര്‍ക്ക് ഈടാക്കുന്നത്. ഇക്കാര്യത്തില്‍ തൊഴിലാളികളില്‍ നിന്നും പകുതി തുകയെങ്കിലും പിഴയിനത്തില്‍ നിന്നും ഈടാക്കാന്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ശക്തമാക്കിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പിടിക്കപെടുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Most Popular