Wednesday, June 23, 2021
Home Gulf ഖത്തറില്‍ അമിതവേഗത മൂലമുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

ഖത്തറില്‍ അമിതവേഗത മൂലമുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

ദോഹ: ഖത്തറില്‍ ഈ കഴിഞ്ഞ ഒക്ടോബര്‍ മാസം അമിത വേഗതമൂലമുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ പ്രതിമാസ ബുള്ളറ്റിനാലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഗതാഗത മന്ത്രാലയത്തിന്റെ സൗത്ത് സെക്ഷനിലാണ് പ്രധാനമായും അപകടങ്ങള്‍ വര്‍ധിച്ചത്. 90 വാഹനാപകടങ്ങളാണ് ഒക്ടോബര്‍ മാസം ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര് മാസം 53 അപകടങ്ങളാണ് ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മൊത്തത്തില്‍ രാജ്യത്ത് സെപ്റ്റംബര്‍ മാസത്തേക്കാളും പതിനാറര ശതമാനം വര്‍ധനവാണ് വാഹനാപകട നിരക്കില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് വാഹനാപകടങ്ങളുടെ ഭൂരിഭാഗവും കാരണം. വാഹനമോടിക്കുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക കരുതലെടുക്കണമെന്നും അധികൃതരുടെ നിര്‍ദേശമുണ്ട്.

Most Popular