Saturday, June 19, 2021
Home Gulf Qatar കോവിഡ് ചട്ടലംഘനം; ഖത്തറില്‍ 134 പേര്‍ക്കെതിരേ കൂടി കേസെടുത്തു

കോവിഡ് ചട്ടലംഘനം; ഖത്തറില്‍ 134 പേര്‍ക്കെതിരേ കൂടി കേസെടുത്തു

ദോഹ: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇന്ന് 134 പേര്‍ക്കെതിരേ കൂടി ആഭ്യന്തര മന്ത്രാലയം കേസേടുത്തു. പൊതു സ്ഥലത്ത് മാസ്‌ക്ക് ധരിക്കാത്തതിന്റെ പേരില്‍ ഇന്ന് 124 പേര്‍ക്കെതിരെയാണ് കേസെടുത്തത്. വാഹനത്തില്‍ അനുവദനീയമായതിലും കൂടുതല്‍ പേര്‍ കയറിയതിനെ മറ്റ് 10 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു മാത്രമാണ് കാറില്‍ പരമാവധി സഞ്ചരിക്കാനാവുക. കുടുംബങ്ങള്‍ക്കു മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളത്.

മാസ്‌ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനത്തില്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രം സഞ്ചരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 674 പേരെയും വാഹനത്തില്‍ നാലില്‍ കൂടുതല്‍ പേര്‍ സഞ്ചരിച്ചതിന് 38 പേരെയും ഖത്തറില്‍ ഇതിനകം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ വ്യക്തമാക്കി.
Action against 134 people for breaking Covid-19 precautionary measures in Qatar on Nov 16

Most Popular