Saturday, June 19, 2021
Home Newsfeed മാസ്‌ക്ക് ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറച്ചു; 16 പേര്‍ക്കെതിരേ കേസെടുത്ത് ഖത്തര്‍

മാസ്‌ക്ക് ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറച്ചു; 16 പേര്‍ക്കെതിരേ കേസെടുത്ത് ഖത്തര്‍

ദോഹ: ഖത്തറില്‍ മാസ്‌ക്ക് ഉപയോഗിച്ച വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകള്‍ മറച്ച 16 പേര്‍ക്കെതിരേ ട്രാഫിക് വകുപ്പ് ജനറല്‍ ഡയറക്ടറേറ്റ് കേസെടുത്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 13 വരെയുള്ള കാലയളവിലാണ് നമ്പര്‍പ്ലേറ്റുകള്‍ മറച്ച നിലയിലുള്ള വാഹനങ്ങളുടെ നിയമലംഘനം സീലൈന്‍ ബീച്ചില്‍ കണ്ടെത്തിയത്. ഫേസ്മാസ്‌കുകള്‍ ഉപയോഗിച്ചാണ് മിക്കയാളുകളും വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് മറയ്ക്കുന്നത്.

സീലൈന്‍മേഖലയില്‍ മരുഭൂമിയിലും ബീച്ചിലും നിയമം ലംഘിക്കുന തരത്തില്‍ സാഹസിക ഡ്രൈവിങ് പതിവാണ്. നമ്പര്‍പ്ലേറ്റുകള്‍ മറച്ചാണ് കുറ്റക്കാര്‍ ഇതിന് മുതിരുന്നത്. വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകള്‍ മറയ്ക്കുന്ന കുറ്റത്തിന് മൂന്നു ദിവസം ജയില്‍ ശിക്ഷയാണ് ലഭിക്കുക. 2018ലെ കണക്കുകള്‍പ്രകാരം വാഹനാപകടത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്ന മേഖലകളില്‍ അഞ്ചാമതാണ് സീലൈന്‍. മറ്റു നിയമലംഘനങ്ങള്‍ക്ക് 45 വാഹനങ്ങള്‍ക്കെതിരെയും നിയമനടപടിയുണ്ട്.
ALSO WATCH

Most Popular