Sunday, June 20, 2021
Home Gulf Qatar ഖത്തറില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു; ഇന്ന് 157 പേര്‍ക്ക് കോവിഡ്‌

ഖത്തറില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു; ഇന്ന് 157 പേര്‍ക്ക് കോവിഡ്‌

ദോഹ: രാജ്യത്ത് സമ്പര്‍ക്ക കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്ന് രാജ്യത്ത് 157 പുതിയ കേസുകളില്‍ 119 എണ്ണവും സമ്പര്‍ക്കം മൂലമാണ്. പുതിയ കേസുകളില്‍ 38 പേര്‍ യാത്രക്കാരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,958 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 140 പേര്‍ കോവിഡ് മുക്തരായി. നിലവില്‍ 140,404 പേര്‍ ഖത്തറില്‍ പൂര്‍ണ്ണമായി രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഖോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണങ്ങള്‍ 243 ആണ്. ഇന്ന് ഒരാളെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ നിലവില്‍ 20 പേരാണ് ചികിത്സയിലുള്ളത്.

Most Popular