Thursday, September 23, 2021
Home Gulf Qatar ഖത്തറില്‍ വീണ്ടും കോവിഡ് മരണം; നിലവിലെ രോഗികളുടെ എണ്ണം 9000 കവിഞ്ഞു

ഖത്തറില്‍ വീണ്ടും കോവിഡ് മരണം; നിലവിലെ രോഗികളുടെ എണ്ണം 9000 കവിഞ്ഞു

ദോഹ: ഖത്തറില്‍ ഇന്ന് 446 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 138 പേര്‍ മാത്രമാണ് രോഗമുക്തരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 408 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 38 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ചികില്‍സയില്‍ കഴിഞ്ഞിരുന്ന 74 വയസ്സുകാരനാണ് മരിച്ചത്.

പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 148,638 ആയി. രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരായി ഉള്ളവരുടെ എണ്ണം 9,244 ആയി ഉയര്‍ന്നു. 256 പേരാണ് ഇതുവരെ ഖത്തറില്‍ കോവിഡ് ബാധിച്ചുമരിച്ചത്. ഇന്ന് 86 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 614 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. 3 പേരെ കൂടി പുതുതായി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ 99 പേര്‍ ഐസിയുവിലാണ്.
Active COVID-19 cases go past 9,000 in qatar as 446 more people test positive

Most Popular