Friday, April 23, 2021
Home Gulf Qatar ഖത്തറില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 3000ല്‍ താഴെയെത്തി

ഖത്തറില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 3000ല്‍ താഴെയെത്തി

ദോഹ: ഖത്തറില്‍ നിലവില്‍ ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം മാസങ്ങള്‍ക്ക് ശേഷം ആദ്യമായി 3000ല്‍ താഴെയെത്തി. ഇന്ന് 291 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,14,099 ആയി. ഇനി 2,973 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്.

ഇന്ന് 258 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 4295 പരിശോധനകള്‍ നടത്തി. ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5,94,215 ആയി. അതേസമയം, രോഗബാധിതരില്‍ 445 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 67 പേര്‍ തീവ്രപരിചണ വിഭാഗത്തിലാണ്.

Most Popular