
ഖത്തറില്‍ ഇന്ന് 50 യാത്രക്കാര്‍ക്ക് കോവിഡ്
ദോഹ: രാജ്യത്ത് കോവിഡ് സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു. 50 യാത്രക്കാര്‍ക്കടക്കം 197 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 147 പേര് സമ്പര്‍ക്കരോഗികളാണ്. 128 പേര്‍ക്ക് മാത്രമേ രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2,384 ആയി ഉയര്‍ന്നു.
43 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 286 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. അതില്‍ 32 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇന്ന് മാത്രമായി തീവ്രപരിചരണ വിഭാഗത്തില്‍ നാല് പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 144,437 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 141,808 രോഗമുക്തി നേടി. ഇന്ന് മാത്രമായി 8251 പേര് കോവിഡ് ടെസ്റ്റ് നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.