ദോഹ: ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിന്റെ വെസ്റ്റ് സോണ്‍ മല്‍സരങ്ങള്‍ക്കു പിന്നാലെ ഈസ്റ്റ് സോണ്‍ മല്‍സരങ്ങളും ഖത്തറില്‍ നടക്കും. ജപ്പാന്, ചൈന, ആസ്ത്രേലിയ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രമുഖ ക്ലബ്ബുകളാണ് ഈസ്റ്റ് സോണില്‍ ഉള്‍പ്പെടുന്നത്. നവംബര്‍ 18 ഡിസംബര്‍ 13 വരെയാണ് മല്‍സരങ്ങള്‍ നടക്കുകയെന്ന് ഏഷ്യല്‍ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു.
ഡിസംബര്‍ 19ന്റെ ഫൈനല്‍ മല്‍സരം എവിടെയാണ് നടക്കുകയെന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. ഈസ്റ്റ് സോണിലെ ഗ്രൂപ്പ് ജി, എച്ച് മല്‍സരങ്ങള്‍ മലേഷ്യയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഇവിടെ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് വേദി ഖത്തറിലേക്കു മാറ്റുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പല തവണ വാറ്റിയ ഏഷ്യയിലെ പ്രമുഖ ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടം കഴിഞ്ഞ മാസമാണ് ഖത്തറില്‍ പുനരാരംഭിച്ചത്. അതീവ സുരക്ഷയോട് കൂടി ലോക കപ്പ് സ്റ്റേഡിയങ്ങളിലാണ് ഖത്തറിലെ മല്‍സരങ്ങള്‍.
AFC Champions League East Asia matches moved to Qatar