Saturday, July 24, 2021
Home Gulf Qatar എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ അഞ്ച സൗദി താരങ്ങള്‍ക്കും ഒരു ഖത്തരി താരത്തിനും കോവിഡ്

എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ അഞ്ച സൗദി താരങ്ങള്‍ക്കും ഒരു ഖത്തരി താരത്തിനും കോവിഡ്

ദോഹ: ഖത്തറില്‍ നടക്കുന്ന എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ സൗദിയില്‍ നിന്നു ദോഹയില്‍ എത്തിയ അഞ്ച് ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഖത്തര്‍ ക്ലബ്ബിലെ ഒരു താരത്തിനും കോവിഡ് സ്ഥിരീകരിച്ചു.സൗദിയിലെ അല്‍ അഹ്‌ലി ക്ലബ്ബ് താരങ്ങള്‍ക്കാണ് കോവിഡ് പരിശോധനയില്‍ ഫലം പോസറ്റിവ് ആയത്. വൈറസ് ബാധിതരായ കളിക്കാര്‍ ക്വാറന്റീനില്‍ പോകും.ക്ലബ്ബിലെ ഒരു ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മുഹമ്മദ് അല്‍ ബാരിക്, സല്‍മാന്‍ അല്‍ ഫറാജ്, സാലിഹ് അല്‍ ഷെഹ്രി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഖത്തറില്‍ നിന്നുള്ള അല്‍ ദുഹൈല്‍ ക്ലബ്ബിലെ ഒരു കളിക്കാരനും രോഗം കണ്ടെത്തിയിട്ടുണട്്. സപ്തംബര്‍ 15 ന് ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇറാഖുമായാണ് അല്‍ അഹ്ലിയുടെ ആദ്യ മല്‍സരം.

AFC Champions League: Five Al Hilal footballers, one Al Duhail player test positive for COVID-19

Most Popular