Thursday, August 5, 2021
Home Gulf Qatar എഎഫ്‌സി ചാംപ്യന്‍സ് ലീഗ് സപ്തംബര്‍ 14 മുതല്‍ ഖത്തറില്‍; അത്യാധുനിക ശീതീകരണ സംവിധാനമുള്ള എജുക്കേഷന്‍ സിറ്റി...

എഎഫ്‌സി ചാംപ്യന്‍സ് ലീഗ് സപ്തംബര്‍ 14 മുതല്‍ ഖത്തറില്‍; അത്യാധുനിക ശീതീകരണ സംവിധാനമുള്ള എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും പന്തുരുളും

ദോഹ: ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഎഫ്‌സി) ചാംപ്യന്‍സ് ലീഗിന്റെ ഖത്തറിലെ മത്സര വേദികള്‍ പ്രഖ്യാപിച്ചു. സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ മൂന്നു വരെയാണ് ചാംപ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ മത്സരങ്ങള്‍ക്ക് ഖത്തര്‍ വേദിയാകുന്നത്.

ഈയിടെ ഉദ്ഘാടനം ചെയ്ത 2022 ലോകകപ്പ് വേദിയായ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം ഉള്‍പ്പെടെ നാല് വേദികളിലായി ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ദോഹയില്‍ നടക്കുന്നത്. എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിനു പുറമേ അല്‍ വക്രയിലെ അല്‍ ജനുബ്, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവിടങ്ങളിലും ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക.

അതേസമയം, ഇതാദ്യമായാണ് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം മത്സരത്തിന് വേദിയാകുന്നത്. തദ്ദേശീയമായി വികസിപ്പിച്ച ശിതീകരണ സാങ്കേതിക വിദ്യയാണ് ലോകകപ്പ് സ്റ്റേഡിയങ്ങളിലുള്ളത്. അതുകൊണ്ട് തന്നെ വേനല്‍ചൂട് മത്സരങ്ങളെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Most Popular