Sunday, September 19, 2021
Home Newsfeed ഏഴാമത് എഎഫ്‌സി മെഡിക്കല്‍ കോണ്‍ഫറന്‍സ് ഖത്തറില്‍

ഏഴാമത് എഎഫ്‌സി മെഡിക്കല്‍ കോണ്‍ഫറന്‍സ് ഖത്തറില്‍

ദോഹ: ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഏഴാമത് മെഡിക്കല്‍ കോണ്‍ഫറന്‍സ് ഖത്തറില്‍ നടക്കും. 2022 മാര്‍ച്ച് 8 മുതല്‍ 10 വരെയാണ് പരിപാടി. സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് മെഡിസിന്‍ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ഫുട്‌ബോള്‍ ആന്റ് സ്‌പോര്‍ട്‌സ് മെഡിസിന്‍-സെലിബ്രേറ്റിങ് ഡൈവേഴ്‌സിറ്റി എന്ന തലക്കെട്ടില്‍ നടക്കുന്ന മെഡിക്കല്‍ കോണ്‍ഫറന്‍സ് പ്രധാനമായും വനിതാ ഫുട്‌ബോള്‍, യുവാക്കള്‍, എല്ലാ പ്രായത്തിലുമുള്ളവരുടെ വിനോദ ഫുട്‌ബോള്‍, ഭിന്നശേഷിക്കാരുടെ ഫുട്‌ബോള്‍ തുടങ്ങിയ വിഷയങ്ങളിലാണ് കേന്ദ്രീകരിക്കുക. കോവിഡ് കാലത്തെ ഫുട്‌ബോളിന്റെ തിരിച്ചുവരവും പ്രധാന വിഷയമാവും.

അറിയപ്പെടുന്ന മെഡിക്കല്‍ വിദഗ്ധര്‍ സ്‌പോര്‍ട്‌സ് സയന്‍സ് രംഗത്തെ വികാസവും ഏറ്റവും പുതിയ അറിവുകളും പങ്കുവയ്ക്കുന്ന ഒരു വേദിയായിരിക്കും മെഡിക്കല്‍ കോണ്‍ഫറന്‍സ് എന്ന് എഎഫ്‌സി ജനറല്‍ സെക്രട്ടറി വിന്‍ഡ്‌സര്‍ ജോണ്‍ പറഞ്ഞു.

2019ല്‍ ചൈനയിലെ ചെങ്ഡുവില്‍ നടന്ന ആറാമത് എഎഫ്‌സി മെഡിക്കല്‍ കോണ്‍ഫറന്‍സ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

Most Popular