ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാനേജിങ് കമ്മിറ്റി മെമ്പറായ അഫ്‌സല്‍ അബ്ദുല്‍ മജീദിനെ അനുമോദിച്ചു

ദോഹ:  ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) മാനേജിങ് കമ്മിറ്റി മെമ്പര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട അഫ്‌സല്‍ അബ്ദുല്‍ മജീദിനെ ഖത്തര്‍ കെ.എം.സി.സി. വടകര ടൌണ്‍ കമ്മിറ്റി അനുമോദിച്ചു. കെഎംസിസി ടൌണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് യാസീന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കെഎംസിസി സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി മുസ്തഫ എലത്തൂര്‍ ഉല്‍ഘാടനം ചെയ്തു. കമ്മിറ്റി വക ഉപഹാരം യഥാ ക്രമം കെഎംസിസി സംസ്ഥാന ഉപാധ്യക്ഷന്‍ ഹാരിസ് കെ പി. സുബൈര്‍ സി എന്നിവര്‍ നല്‍കി. കെഎംസിസി മണ്ഡലം പ്രസിഡന്റ് സഹദ് കര്‍ത്തിക പള്ളി. ജ: സെക്രട്ടറി മുസ്സമ്മില്‍. ത്വയ്യിബ് എം.വി, സമീര്‍ കെ.പി, ഇസ്മായില്‍ പഴങ്കാവ്, അസീസ് പി കെ. തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശംസുദ്ധീന്‍ പഴങ്കാവ് സ്വാഗതവും നബീല്‍ എംപി നന്ദിയും പറഞ്ഞു.